മലപ്പുറം: യു.ഡി.എഫ്. മലപ്പുറം മണ്ഡലം സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 2.56 കോടിരൂപയുടെ സ്വത്ത്. ഭാര്യകെ.എം. കുൽസുവിന്റെ പേരിൽ 2.7 കോടിരൂപയുടെ സ്വത്തുമുണ്ട്. നാമനിർദേശ പത്രികയുടെ കൂടെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കണക്കുള്ളത്. നിക്ഷേപമായി കുഞ്ഞാലിക്കുട്ടിക്ക് 59 ലക്ഷവും ഭാര്യക്ക് 2.42 കോടിയുമാണുള്ളത്. പണമായി കുഞ്ഞാലിക്കുട്ടിയുടെ കൈവശം 1.2 ലക്ഷം രൂപയും ഭാര്യയുടെ കൈയിൽ 1.60 ലക്ഷം രൂപയുമുണ്ട്.

ഇ.ടി. മുഹമ്മദ് ബഷീറിന് 1.12 കോടിരൂപയുടെ ആസ്തിയാണുള്ളത്. ഭാര്യ റുഖിയയുടെ പേരിൽ 3.93 ലക്ഷം രൂപയുടേയും. ഭൂമിയും കെട്ടിടവുമായി ഇ.ടിക്കുള്ളത് 59.37 ലക്ഷം രൂപയുടെ ആസ്തിയാണ്. ഇ.ടിയുടെ കൈവശം 35,500 രൂപയും ഭാര്യയുടെ കൈയിൽ 5500 രൂപയുമുണ്ട്.