മലപ്പുറം: ഹജ്ജ് തീർഥാടകർക്ക് ജി.എസ്.ടി. ഇളവ് നൽകുന്നകാര്യം സെൻട്രൽ ജി.എസ്.ടി. കൗൺസിലിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിന് ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി നിവേദനംനൽകി. സർക്കാരിനു കീഴിൽ ഹജ്ജിന് പോകുന്നവരിൽനിന്ന് ടിക്കറ്റിന്മേൽ 18 ശതമാനം ജി.എസ്.ടി. ഈടാക്കുന്നത് എടുത്തുകളയുകയോ സാധാരണ യാത്രക്കാരിൽനിന്നും ഈടാക്കുന്നതു പോലെ അഞ്ചു ശതമാനം മാത്രമാക്കി ചുരുക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.