മലപ്പുറം: പലവട്ടം പ്രചരിപ്പിച്ച വ്യാജകഥകളുടെ തനിയാവര്‍ത്തനമാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളതെന്ന് എ.പി. അനില്‍കുമാര്‍ എം.എല്‍.എ. പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഈ റിപ്പോര്‍ട്ട് മുന്നില്‍വെച്ചുകൊണ്ട് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള സി.പി.എം. ശ്രമം വെറും വ്യാമോഹം മാത്രമാണ്. ഇതിനെ രാഷ്ട്രീയമായിത്തന്നെ നേരിടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ സി.പി.എം. നടത്തിയിട്ടും ജനങ്ങള്‍ അതു തള്ളിക്കളഞ്ഞതാണ് വണ്ടൂരില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.