തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി.) സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ എൽ.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാർഥി. ഞായറാഴ്ച ഓൺലൈനായി ചേർന്ന എൽ.ജെ.ഡി. സംസ്ഥാന നിർവാഹകസമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 72 സംസ്ഥാനകമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ഐകകണ്ഠ്യേനയായിരുന്നു തീരുമാനമെന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഷേയ്ക് പി. ഹാരിസ് പറഞ്ഞു.

ശ്രേയാംസ് കുമാർ വ്യാഴാഴ്ച നാമനിർദേശപത്രിക നൽകും. ഓഗസ്റ്റ് 24-നാണ് തിരഞ്ഞെടുപ്പ്. എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തെത്തുടർന്നാണ് രാജ്യസഭാ സീറ്റ് ഒഴിവുവന്നത്.