കൊച്ചി: മലയാള സിനിമാ ബോക്സോഫീസ് റെക്കോഡുകൾ തകർത്ത് മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ ലൂസിഫർ 200 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് എട്ടു ദിവസത്തിനകം നൂറുകോടി ക്ലബ്ബിലെത്തിയ ലൂസിഫർ 50 ദിവസത്തിനുള്ളിലാണ് 200 കോടി ക്ലബ്ബിലെത്തിയത്.

ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളസിനിമയാണ് ലൂസിഫർ. നൂറുകോടി ക്ലബ്ബിൽ ഇടംനേടുന്ന മൂന്നാമത്തെ മലയാളസിനിമയും. മോഹൻലാലിന്റെ പുലിമുരുകൻ, നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി എന്നിവയാണ് നൂറുകോടി ക്ലബ്ബിലെ മറ്റ് മലയാളചിത്രങ്ങൾ.

ചിത്രം 200 കോടി ക്ലബ്ബിലെത്തിയ വിവരം നിർമാതാക്കളായ ആശീർവാദ് പ്രൊഡക്ഷൻസാണ് അറിയിച്ചത്. ആഗോള കളക്‌ഷനാണിത്. 100, 150 കോടി ക്ലബ്ബുകളിൽ പുലിമുരുകനെക്കാൾ വേഗത്തിലാണ് ലൂസിഫറെത്തിയത്. 43 രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.

content highlights: Lucifer movie crosses the 200 crore mark