തിരുനാവായ: കിരൺ പെട്രോൾപമ്പിനു സമീപത്തെ ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു. പുറത്തൂർ എടക്കനാട് പുളിയംപറമ്പിൽ പ്രകാശന്റെ മകൻ ആകാശ് (18) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. നന്നാക്കുന്നതിനിടെ ലോറി സ്റ്റാർട്ടായി മുന്നോട്ടുനീങ്ങുകയും ജോലിചെയ്തിരുന്ന ആകാശ് അപകടത്തിൽപ്പെടുകയുമായിരുന്നു.
ഒരാഴ്ച മുമ്പാണ് ആകാശ് ഇവിടെ ജോലിക്കെത്തിയത്. അപകടം നടന്നയുടനെ കൊടക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.
അമ്മ: സീന. ഒരു സഹോദരിയുണ്ട് .