തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിൽ ഇടതുതരംഗം ആഞ്ഞുവീശിയപ്പോൾ എൽ.ഡി.എഫിന് യു.ഡി.എഫിനെക്കാൾ 12.42 ലക്ഷം വോട്ടുകൾ അധികം കിട്ടി. വിവിധ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ വോട്ടുകണക്ക് പ്രകാരമാണിത്.

5.96 ശതമാനമാണ് ഇരുമുന്നണികളും തമ്മിലുള്ള വോട്ടുവ്യത്യാസം. 2016-ൽ 9.3 ലക്ഷം വോട്ടുകളാണ് എൽ.ഡി.എഫിന് കൂടുതൽ കിട്ടിയത്. അന്ന് ഇരുമുന്നണികളും തമ്മിലുള്ള വോട്ടുവ്യത്യാസം 4.62 ശതമാനമായിരുന്നു.

കിട്ടിയ വോട്ടുകൾ

ആകെ വോട്ടുകൾ -2,07,74,159

എൽ.ഡി.എഫ്. -94,38,813

യു.ഡി.എഫ്. -81,96,752

എൻ.ഡി.എ. -26,04,394

2016

എൽ.ഡി.എഫ്. 87.38 ലക്ഷം

യു.ഡി.എഫ്. 78.08 ലക്ഷം

എൻ.ഡി.എ. 29.57 ലക്ഷം

വോട്ടുവിഹിതം 2021

എൽ.ഡി.എഫ്. 45.43 ശതമാനം.

യു.ഡി.എഫ്. 39.47 ശതമാനം

എൻ.ഡി.എ. 12.53 ശതമാനം

വോട്ടുവിഹിതം 2016

എൽ.ഡി.എഫ്. 43.42 ശതമാനം

യു.ഡി.എഫ്. 38.8 ശതമാനം

എൻ.ഡി.എ. 14.65 ശതമാനം

ഇത്തവണ വിവിധ പാർട്ടികൾക്ക് കിട്ടിയ വോട്ടുവിഹിതം (തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതുപ്രകാരം -പാർട്ടി സ്വതന്ത്രന്മാരെ കണക്കാക്കാതെ)

സി.പി.എം. -25.4 ശതമാനം

കോൺഗ്രസ് -25.1 ശതമാനം

ബി.ജെ.പി. -11.3 ശതമാനം

മുസ്‌ലിംലീഗ് -8.3 ശതമാനം

സി.പി.ഐ. -7.6 ശതമാനം

കേരളാ കോൺഗ്രസ് (എം) -3.2

ജെ.ഡി.എസ്. -1.28

എൻ.സി.പി. 0.99

ആർ.എസ്.പി. -1.17

മറ്റുള്ളവർ (സ്വതന്ത്രരും മറ്റുകക്ഷികളും) -14.9 ശതമാനം

Content Highlight:  LDF gets 12.42 lakhs vote