laya
സെക്രട്ടേറിയറ്റിന് മുന്നില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തിനിടെ രണ്ടുപേര്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിനുപിന്നാലെ സമരത്തെ അഭിസംബോധന ചെയ്ത ഉദ്യോഗാര്‍ഥി ലയാ രാജേഷും സുഹൃത്ത് ഡെന്‍സി റിത്തുവും മാറിനിന്ന് പൊട്ടിക്കരയുന്നു

തിരുവനന്തപുരം: എല്ലാം നഷ്ടപ്പെടുമെന്ന നിമിഷത്തില്‍ കരഞ്ഞുപോയെന്ന് ലയാ രാജേഷ്. സെക്രട്ടേറിയറ്റിന് മുന്നില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തിനിടെ രണ്ടുപേര്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിനുപിന്നാലെ സമരത്തെ അഭിസംബോധന ചെയ്ത ഉദ്യോഗാര്‍ഥി ലയാ രാജേഷും സുഹൃത്ത് ഡെന്‍സി റിത്തുവും മാറിനിന്ന് പൊട്ടിക്കരഞ്ഞ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലയയുടെ പ്രതികരണം

രണ്ടരവർഷമായി ജോലികിട്ടുമെന്ന പ്രതീക്ഷയിൽ റാങ്ക് ലിസ്റ്റിന്റെ പിന്നാലെയാണ്. സമരത്തിനുകൂടെയുണ്ടായിരുന്ന രണ്ടുപേർ ആത്മഹത്യശ്രമം നടത്തി ആശുപത്രിയിലായി. ഇതിനുശേഷം വേദിയിലെത്തി സംസാരിച്ചപ്പോൾ സങ്കടവും ദേഷ്യവും നിരാശയും കാരണം സ്വയം നിയന്ത്രിക്കാനാകാതെ കരഞ്ഞുപോയി. ഫോട്ടോയെടുത്തതിനെക്കുറിച്ച് അറിയില്ല. എന്നാൽ, സാമൂഹികമാധ്യമങ്ങളിൽ സംഭവത്തെ നാടകമാണെന്ന രീതിയിൽ ആക്ഷേപിക്കുകയാണ് ഒരുവിഭാഗം. മക്കളെപ്പോലും വിട്ട് ഇവിടെ വന്ന് അർഹതപ്പെട്ട ജോലിക്കായി ദിവസങ്ങളോളം സമരം ചെയ്യുന്നവരുടെ മാനസികനില അറിയാത്തവരാണ് അധിക്ഷേപിക്കുന്നത്. രാഷ്ട്രീയവിരോധംകൊണ്ടല്ല; അർഹതപ്പെട്ടതു കിട്ടാത്തതുകൊണ്ടാണു പ്രതിഷേധിക്കുന്നത്. ആരുഭരിച്ചാലും ഞങ്ങൾ സമരം ചെയ്യും. എല്ലാ രാഷ്ട്രീയപ്പാർട്ടികളിലുള്ളവരും ഈ സമരത്തിനുണ്ട് -ലയ പറഞ്ഞു.

content highlights: laya rajesh woman whose crying photo become vitral during last grade rank holders protest