കൊച്ചി: ലക്ഷദ്വീപിലെ സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിച്ച നടപടി ഹൈക്കോടതി താത്‌കാലികമായി സ്റ്റേചെയ്തു. അമിനി ദ്വീപിൽ താമസിക്കുന്ന അഡ്വ. പി.എം. മുഹമ്മദ് സാലിഹിന്റെ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഇടക്കാല ഉത്തരവ്.

ഭൂമികൈമാറ്റം നടത്തുമ്പോൾ വർഷങ്ങളായി ഒരു ശതമാനമായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടി. ഇത് വനിതകളുടെ കാര്യത്തിൽ ആറുശതമാനമായും സ്ത്രീയുടെയും പുരുഷന്റെയും ഉടമസ്ഥതയിലുള്ള ഭൂമിയുടെ കാര്യത്തിൽ ഏഴുശതമാനമായും പുരുഷന്മാരുടെ ഉടമസ്ഥയിലുള്ള ഭൂമിയുടെ കാര്യത്തിൽ എട്ടുശതമാനമായും കൂട്ടിയതിനെയാണ് ഹർജിക്കാരൻ ചോദ്യംചെയ്തത്.

ഇന്ത്യൻ സ്റ്റാമ്പ് ആക്ട് പ്രകാരം ഇത്തരത്തിൽ ഡ്യൂട്ടി വർധിപ്പിക്കുന്നതിനുമുമ്പ്‌ ഇത് പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ദ്വീപ് നിവാസികളിൽ ഭൂരിപക്ഷവും പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും വരുമാനം കുറവുള്ളവരുമാണ്. അവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി വർധന താങ്ങാനാകില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

content highlights: lakshadweep stamp duty hike : high court allows interim stay