കൊച്ചി: അഡ്മിനിസ്‌ട്രേറ്റർ മടങ്ങിയതിനു പിന്നാലെ ലക്ഷദ്വീപിലെ സമ്പൂർണ ലോക്ഡൗൺ പിൻവലിച്ചു. പക്ഷേ, രാത്രി കർഫ്യൂ തുടരും. ശനിയും ഞായറും മാത്രമായിരിക്കും സമ്പൂർണ ലോക്ഡൗൺ. ചടങ്ങുകൾക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകും. ലക്ഷദ്വീപ് കളക്ടർ എസ്. അസ്‌കർ അലിയാണ് ഉത്തരവിറക്കിയത്.

ദ്വീപിലെ കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്. നിലവിൽ 319 കോവിഡ് രോഗികൾ മാത്രമാണുള്ളത്. രാഷ്ട്രീയ, സാമൂഹിക, മതപരമായ ചടങ്ങുകൾ നടത്താൻ കളക്ടറുടെ മുൻകൂർ അനുമതി വാങ്ങണം. വൈകുന്നേരം അഞ്ചുമുതൽ രാവിലെ ആറുമണിവരെയാണ് രാത്രി കർഫ്യൂ. മത്സ്യബന്ധനവും വികസനപ്രവർത്തനങ്ങളും മുൻകൂർ അനുമതിയോടെ നടത്താം.