ആദിവാസി യുവാവ് മധുവിന്റെ മരണത്തില്‍ സര്‍ക്കാരിനു പങ്കുണ്ടെന്നാരോപിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന 24 മണിക്കൂര്‍ ഉപവാസസമരം അവസാനിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 17 മുതല്‍ 23 വരെ മണ്ഡലാടിസ്ഥാനത്തില്‍ രാപകല്‍ സമരം നടക്കും. തുടര്‍ന്ന് നിയമസഭാ മാര്‍ച്ചും നടക്കും.
എന്‍.ഡി.എ. ഘടകകക്ഷികള്‍ സ്വന്തംനിലയിലും പരിപാടികള്‍ സംഘടിപ്പിക്കും. സി.കെ.ജാനു പാലക്കാട്ട് പട്ടിണി മാര്‍ച്ചു നടത്തും. വനവാസികളുടെ പേരില്‍ കണ്ണീര് പൊഴിക്കുന്നതല്ലാതെ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്നതിന്റെ തെളിവാണ് മധുവിന്റെ മരണം. കോടികളുടെ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെട്ട ഡയറക്ടറുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്- കുമ്മനം പറഞ്ഞു.
മന്ത്രി എ.കെ.ബാലന് രാജിവയ്ക്കുക, പട്ടികജാതി-പട്ടികവര്‍ഗക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ െചലവഴിച്ച തുക സംബന്ധിച്ചു ധവളപത്രം പുറത്തിറക്കുക, മധുവിന്റെ കുടുംബത്തിന് അടിയന്തരാശ്വാസമായി 25 ലക്ഷം രൂപ അനുവദിക്കുക, മധുവിന്റെ കുടുംബാംഗത്തിനു സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപവാസം.
ഒ.രാജഗോപാല്‍ എം.എല്‍.എ., അയ്യപ്പന്‍പിള്ള, എന്‍.ഡി.എ. നേതാക്കളായ പി.കെ. കൃഷ്ണദാസ്, ചൂഴാല്‍ നിര്മലന്, കെ.കെ.പൊന്നപ്പന്, വി.വി.രാജേന്ദ്രന്, കുരുവിള മാത്യൂസ്, ഗോപകുമാര്‍, സോമശേഖരന്‍നായര്‍, എസ്.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.