- 50,000 ഹെക്ടറില്‍ കൃഷി
- മൂന്നുലക്ഷം വനിതാ കര്‍ഷകര്‍
കൊല്ലം : പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ തുടക്കംകുറിച്ച 'ഭക്ഷ്യസുരക്ഷയ്ക്ക് എന്റെ കൃഷി' പദ്ധതി വന്‍വിജയത്തിലേക്ക്. കുടുംബശ്രീ അയല്‍ക്കൂട്ട വനിതകളുടെ ചുമതലയിലുള്ള പദ്ധതിയിലൂടെ ഇരുപതുലക്ഷം കുടുംബങ്ങളാണ് ഇതിനകം പച്ചക്കറിക്കൃഷിയില്‍ സ്വയംപര്യാപ്തത നേടിയത്.
ചിങ്ങം ഒന്നിനാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ശാസ്ത്രീയ പരിശീലനം നല്‍കി നടപ്പാക്കുന്ന ആദ്യത്തെ കാര്‍ഷിക പദ്ധതിയാണിത്. വാര്‍ഡ്തലത്തില്‍ അമ്പതുപേര്‍ക്കുവീതമാണ് പരിശീലനം. ഇതോടൊപ്പം മികച്ചയിനം പച്ചക്കറിവിത്തുകളും വിതരണം ചെയ്യും.
60,000 വനിതാസംഘങ്ങളിലായി മൂന്നുലക്ഷം വനിതാ കര്‍ഷകരാണുള്ളത്. 50,000 ഹെക്ടറിലധികം സ്ഥലത്ത് ഈ വര്‍ഷം കൃഷി ചെയ്തു. നെല്ല്, പച്ചക്കറി, വാഴ, കപ്പ എന്നിവയെല്ലാം കൃഷി ചെയ്യുന്നു. കൃഷി വകുപ്പുമായി ചേര്‍ന്ന് എല്ലാ പഞ്ചായത്തിലും നാട്ടുചന്ത ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. വീടുകളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറിയില്‍ അധികമുള്ളത് ഈ ആഴ്ചച്ചന്തകള്‍ വഴി വില്‍ക്കാന്‍ കഴിയും. 450 കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് ചന്ത തുടങ്ങാനായി 75,000 രൂപവീതം നല്‍കുന്നുണ്ട്. ഇതിനകം 300 നാട്ടുചന്തകള്‍ തുടങ്ങിക്കഴിഞ്ഞു. കൃഷി വകുപ്പും 450 ചന്തകള്‍ തുടങ്ങും.
മൂന്നു സെന്റ് മുതല്‍ 25 സെന്റ് വരെ സ്ഥലത്ത് കൃഷി ചെയ്യാം. ഗ്രോബാഗ് കൃഷിയാണെങ്കില്‍ ഒരംഗത്തിന് കുറഞ്ഞത് 20 ഗ്രോബാഗുകളെങ്കിലും വേണം. ഓരോരുത്തരും അഞ്ചിനം പച്ചക്കറികളെങ്കിലും സ്വന്തം വീട്ടില്‍ കൃഷി ചെയ്യണം. ഓരോ ഗ്രൂപ്പിനും മാസ്റ്റര്‍ കര്‍ഷകയും മാസ്റ്റര്‍ കര്‍ഷകപരിശീലകരുടെ കൂട്ടായ്മയായ ജീവ ടീമുമാണ് പരിശീലനം നല്‍കുന്നത്. കൃഷിപരിപാലനം, അടുക്കളമാലിന്യസംസ്‌കരണം, ജൈവവള നിര്‍മാണം തുടങ്ങിയ വിഷയങ്ങളിലാണ് രണ്ടു മണിക്കൂര്‍ പരിശീലനം.
കുടുംബശ്രീ യൂണിറ്റുകള്‍, വി.എഫ്.പി.സി.കെ., കാര്‍ഷിക സര്‍വകലാശാല, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിത്തുകളാണ് നല്‍കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍. കൃഷി ആരംഭിക്കുന്ന ഓരോ അംഗത്തിന്റെയും വീട്ടില്‍ 'കുടുംബശ്രീ ഭക്ഷ്യസുരക്ഷാ ഭവനം' എന്ന പേരിലുള്ള സ്റ്റിക്കര്‍ പതിക്കും.

കാര്‍ഷികസംസ്‌കാരം വീണ്ടെടുക്കാന്‍ ശ്രമം
കേരളീയരെ കാര്‍ഷികസംസ്‌കാരത്തിലേക്ക് തിരിച്ചുകൊണ്ടുപോവുകയെന്ന വലിയ ദൗത്യമാണ് കുടുംബശ്രീ ഏറ്റെടുത്തിരിക്കുന്നത്. 43 ലക്ഷം കുടുംബശ്രീ അംഗങ്ങളെയും പദ്ധതിയിലേക്ക് ഘട്ടംഘട്ടമായി കൊണ്ടുവരും. കൂടുതല്‍ കൃഷി ഗ്രൂപ്പുകള്‍ തുടങ്ങാനും കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത് -എസ്.ഹരികിഷോര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ