മരുന്നുകള്‍ക്ക് വിലക്കുറവ്
കോട്ടയം: സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ജെനറിക് മരുന്നുകള്‍ ലഭ്യമാക്കുന്നതിന് സംസ്ഥാനവ്യാപകമായി കുടുംബശ്രീയുടെ ജെന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ വരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ജെന്‍ ഔഷധി സ്റ്റോര്‍ നടത്തുക.
കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ജെന്‍ ഔഷധി. സെന്‍ട്രല്‍ മിനിസ്ട്രി ഓഫ് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനു കീഴിലുള്ള ബ്യൂറോ ഓഫ് ഫാര്‍മ പബ്‌ളിക് സെക്ടര്‍ അണ്ടര്‍ടേക്കിങ് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ, താലൂക്ക് ആശുപത്രി, മെഡിക്കല്‍ കോളേജ് തുടങ്ങിയ ഇടങ്ങളില്‍ ജെന്‍ ഔഷധി സ്റ്റോറുകള്‍ ആരംഭിക്കും.

442 തരം മരുന്നുകള്‍; അംഗങ്ങള്‍ക്ക് ജോലിയും
ഏകദേശം 442 ഇനം ജെനറിക് മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക്‌ല് ലഭ്യമാകും. കുടുംബശ്രീ ശൃംഖലയിലെ വിദ്യാസമ്പന്നരായ വനിതകള്‍ക്ക് വ്യത്യസ്ത മേഖലകളില്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടിയായാണ് പദ്ധതി.
നിബന്ധനകള്‍
സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് 120 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം വേണം. ഇത് ലഭ്യമാക്കാനുളള ചുമതല തദ്ദേശസ്ഥാപനത്തിനാണ്. ജില്ലാ-താലൂക്ക് ആശുപത്രി, മെഡിക്കല്‍ കോളേജ്, മറ്റു പ്രധാനപ്പെട്ട ആശുപത്രികള്‍, പഞ്ചായത്ത്-നഗരസഭകളുടെ കീഴിലുള്ള ഷോപ്പിങ് കോംപ്‌ളക്‌സിലുള്ള കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ സ്റ്റോറുകള്‍ ആരംഭിക്കാം. സര്‍ക്കാര്‍ ആശുപത്രികളിലെ വിവിധ സൗജന്യ ചികിത്സാപദ്ധതികളോടൊപ്പം കുടുംബശ്രീ ജെന്‍ ഔഷധി സ്റ്റോറുകളെ കൂടി ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കും.
സൗകര്യങ്ങളോടെ സ്റ്റോര്‍
പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ലോഗോ സഹിതമാകും സ്റ്റോറുകള്‍ തുറക്കുക. ഒരു ഫാര്‍മസിസ്റ്റും കംപ്യൂട്ടര്‍ ഓപ്പറേറ്ററും ഉണ്ടാകും. വൈദ്യുതി, ജലം എന്നിവ ലഭ്യമാക്കും. വൈദ്യുതി ത്രീഫേസ് കണക്ഷന്‍ ഉറപ്പാക്കും. കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഫര്‍ണിച്ചര്‍ എന്നിവ ഉള്‍പ്പെടെ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് ഓരോ സ്റ്റോറിനും ഒന്നരലക്ഷം വീതം ബ്യൂറോ ഓഫ് ഫാര്‍മ സൗജന്യമായി നല്‍കും. ഒരു ലക്ഷം രൂപയുടെ ജെനറിക് മരുന്നുകളും നല്‍കും. ഈ മരുന്നുകള്‍ വിറ്റഴിച്ചതിനുശേഷം തുക മടക്കിനല്‍കിയാല്‍ മതിയാകും.
കൂടുതല്‍ സ്ഥലങ്ങളിലേക്ക്
പുതിയ ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളില്‍ പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് സ്റ്റോറുകളുടെ പ്രാരംഭപ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടം ലഭ്യമാക്കുന്നമുറയ്ക്ക് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
-എസ്.ഹരികിഷോര്‍
(എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കുടുംബശ്രീ)