തിരുവനന്തപുരം: സ്ഥാനാർഥികൾക്ക് കെ.എസ്.ആർ.ടി.സി. ബസിലും തിരഞ്ഞെടുപ്പ് പരസ്യം നൽകാം. വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള പരസ്യം ബസിൽ പതിക്കുന്നതിന് ഒരു മാസത്തേയ്ക്ക് 12,600 രൂപയും 18 ശതമാനം ജി.എസ്.ടി.യും നൽകണം. ഇടനിലക്കാരില്ലാതെ നേരിട്ട് പരസ്യം സ്വീകരിക്കും. മാർക്കറ്റിങ് വിഭാഗത്തിനാണ് ചുമതല.