തിരുവനന്തപുരം: ഒളിമ്പിക്‌സ് മെഡൽ നേടിയ ഹോക്കി താരം പി.ആർ.ശ്രീജേഷിന് ആദരവുമായി കെ.എസ്.ആർ.ടി.സി. ശ്രീജേഷിന്റെ നേട്ടങ്ങളും ആക്ഷൻ ചിത്രങ്ങളും ആലേഖനം ചെയ്ത് തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ആർ.എസ്.സി. 466 എന്ന ബസ് നഗരത്തിൽ സർവീസ് നടത്തും. വരുംദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ‘ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം’ എന്ന് ആലേഖനം ചെയ്ത ഈ ബസ് പര്യടനം നടത്തും.

കെ.എസ്.ആർ.ടി.സി. സി.എം.ഡി. ബിജു പ്രഭാകറിന്റെ ആശയം പുതുതായി രൂപവത്‌കരിച്ച കമേഴ്‌സ്യൽ ടീമംഗങ്ങളാണ് സാക്ഷാത്കരിച്ചത്. ബസിന്റെ ഡിസൈൻ പൂർണമായും നിർവഹിച്ചത് ജീവനക്കാരനായ എ.കെ.ഷിനുവാണ്. സിറ്റി യൂണിറ്റ് ഓഫീസർ ജേക്കബ് സാം ലോപ്പസ്, എ.ഡി.ഇ. നിസ്താർ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരായ മഹേഷ് കുമാർ, നവാസ്, അമീർ എന്നിവരാണ് ചത്രങ്ങൾ പതിപ്പിച്ചത്.

content highlights: ksrtc to honour pr sreejesh