കോന്നി (പത്തനംതിട്ട): ദീർഘനാളത്തെ ഞായറാഴ്ച ലോക്ഡൗൺ മാറിയശേഷമുള്ള ആദ്യദിനമായ 12-ന് കെ.എസ്.ആർ.ടി.സി. സർവീസുകൾ നടത്തുന്നതിന് പ്രത്യേക നിർദേശങ്ങൾ എല്ലാ യൂണിറ്റുകൾക്കും ലഭിച്ചു. അതേസമയം, സ്ഥിരം സർവീസുകൾ പലതും ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന.

യാത്രക്കാർ കൂടുതലായി ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയാൽ മതിയെന്നാണ് നിർദേശം. ഷെഡ്യൂൾ ഓപ്പറേറ്റ് ചെയ്യാൻവേണ്ടി ഡീസലടിച്ച് വരുമാനമില്ലാതെ സർവീസ് നടത്തേണ്ടെന്നും യൂണിറ്റ് ഓഫീസർമാരെ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്ത് 3100 സർവീസാണ് കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റ് ചെയ്തത്. രണ്ടാം ശനിയാഴ്ചയായതിനാൽ 2600 സർവീേസ ശനിയാഴ്ച ഉണ്ടായിരുന്നുള്ളൂ.