തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുള്ള ശനി, ഞായർ ദിവസങ്ങളിൽ 60 ശതമാനം ബസുകൾ ഓടിക്കുമെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു. ദീർഘദൂര, ഹ്രസ്വദൂര ബസുകൾ യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ക്രമീകരിക്കും.

ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് പരീക്ഷാ സെന്ററുകളിൽ എത്തുന്നതിനും എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങളിൽ എത്തുന്ന യാത്രാക്കാർക്കുവേണ്ടിയുമുള്ള സർവീസുകൾ ഉറപ്പാക്കുമെന്നും സി.എം.ഡി. ബിജു പ്രഭാകർ അറിയിച്ചു. ശനിയാഴ്ച അവധിയായതിനാൽ ഈ ദിവസം ജോലിചെയ്യുന്ന മെക്കാനിക്കൽ, ഓപ്പറേറ്റിങ്‌ വിഭാഗങ്ങളിലെ ജീവനക്കാർക്ക് മറ്റൊരു ദിവസം അവധി അനുവദിക്കും.