തിരുവനന്തപുരം: ശക്തമായ മഴയെത്തുടർന്ന് പൂഞ്ഞാർ സെയ്‌ന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവർക്ക് സസ്പെൻഷൻ. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്. ജയദീപിനെയാണ് സസ്പെൻഡ് ചെയ്തത്. മന്ത്രി ആന്റണി രാജു കെ.എസ്.ആർ.ടി.സി. മാനേജിങ്‌ ഡയറക്ടർക്ക് നിർദേശം നൽകിയതിനെത്തുടർന്നാണിത്‌.