തിരുവനന്തപുരം: സ്ഥിരമായി കേസുകൾ തോൽക്കുന്നത് നിയമവിഭാഗത്തിന്റെ പോരായ്മയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി. നിയമ വിഭാഗത്തിൽ അഴിച്ചുപണി.

ചീഫ് ലോ ഓഫീസർ എസ്.രാധാകൃഷ്ണനെ മാറ്റി. പകരം ചുമതല എറണാകുളം ഡെപ്യൂട്ടി ലോ ഓഫീസർ ഹേമയ്ക്ക് നൽകി. നിയമവിഭാഗത്തിന്റെ പോരായ്മകൾ പരിഹരിക്കാനാണ് നടപടികൾ. ഇതിനായി ഹൈക്കോടതിയിലെ അഭിഭാഷകരെ ഉൾപ്പെടുത്തി നിയമ ഉപദേശക പാനൽ രൂപവത്‌കരിക്കും. തിരുവനന്തപുരം മേഖലയിലെ പെൻഷൻകാര്യ വിഭാഗത്തിലേക്കാണ് രാധാകൃഷ്ണന് മാറ്റം നൽകിയിരിക്കുന്നത്. നിരവധി കേസുകളിൽ തിരിച്ചടി നേരിട്ടത് നിയമവിഭാഗത്തിന്റെ കാര്യക്ഷമത ഇല്ലായ്മയാണെന്നാണ് കണ്ടെത്തൽ.