കോട്ടയം: കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്, മുന്‍ ഗതാഗതമന്ത്രികൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തയച്ചു. അല്ലെങ്കില്‍, കോര്‍പ്പറേഷന്റെ ആരാച്ചാരായി ഈ സര്‍ക്കാര്‍ അറിയപ്പെടുമെന്ന് കത്തിലുണ്ട്.
കോര്‍പ്പറേഷന്റെ രക്ഷയ്ക്കായി യു.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. സാമൂഹികബാധ്യത എന്ന നിലയിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതെന്നും ഓര്‍മപ്പെടുത്തുന്നു. മാതൃകാ തൊഴില്‍ദാതാവ് എന്ന നിലയില്‍ തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പുവരുത്തേണ്ടതും കെ.എസ്.ആര്‍.ടി.സിയുടെ ചുമതലയാണ്.
മുന്‍ സര്‍ക്കാര്‍ തൊഴിലാളികള്‍ക്കുള്ള മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കി. ഒരുമാസം 14 കോടി രൂപ അധികബാധ്യത വരുന്ന ശമ്പളക്കരാര്‍ നടപ്പാക്കി. 104 ശതമാനം ഡി.എ. നല്‍കി കുടിശ്ശിക പൂര്‍ണമായും ഒഴിവാക്കി. 4000 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. പി.എസ്.സി. വഴി 20,125 പേര്‍ക്ക് നിയമനം നല്‍കി.
ഈ നേട്ടങ്ങള്‍ ഇടതുസര്‍ക്കാര്‍ ഇല്ലാതാക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ്. അഞ്ചുവര്‍ഷംകൊണ്ട് 2129 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്കായി കടമെടുത്തത്. കഴിഞ്ഞ പതിനെട്ടുമാസത്തിനുള്ളില്‍മാത്രം അതിന്റെ 82 ശതമാനമായ 1746 കോടി രൂപ ഇടതുസര്‍ക്കാര്‍ കടമെടുത്തു. യു.ഡി.എഫ്. 1436 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് ധനസഹായം നല്‍കി. എല്‍.ഡി.എഫ് 885 കോടി രൂപ മാത്രമാണ് അനുവദിച്ചത്.
കെ.എസ്.ആര്‍.ടി.സിയുടെ ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.
കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതം ദുരിതപൂര്‍ണമായി. അഞ്ചുമാസമായി പെന്‍ഷന്‍ പൂര്‍ണമായും മുടങ്ങി. സമയത്ത് ശമ്പളവിതരണവും നടക്കുന്നില്ല. വൃദ്ധരും രോഗികളുമായ പെന്‍ഷന്‍കാരുടെ അവസ്ഥ ദയനീയമാണ്.
മരുന്നിനും ഭക്ഷണത്തിനും വകയില്ലാതെ ചിലര്‍ ആത്മഹത്യ ചെയ്യുന്നു. പെന്‍ഷന്‍ കിട്ടാത്തതിനാല്‍ മാനസികാരോഗ്യപ്രശ്‌നങ്ങളുള്ള രണ്ട് കുട്ടികളെ പോറ്റാന്‍ കഴിയാതെ വീട്ടമ്മ ആത്മഹത്യചെയ്തു. ഒട്ടേറെപ്പേര്‍ ആത്മഹത്യയുടെ വക്കിലാണ്.
സൗജന്യ ഭക്ഷണത്തിനുവേണ്ടി മെഡിക്കല്‍ കോളേജിനുമുന്നില്‍ കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരനും ഭാര്യയും ക്യൂനില്‍ക്കുന്ന ദൃശ്യം കാണാതെ പോകരുത്. കോര്‍പ്പറേഷന്റെ പുനരുജ്ജീവനത്തിന് നടപടി വേണം. മതിയായ ധനസഹായം നല്‍കണമെന്നും കത്തില്‍ അഭ്യര്‍ഥിക്കുന്നു.