കോഴിക്കോട് : വ്യവസ്ഥകള്‍ ലംഘിച്ച് വൈദ്യുതി ബോര്‍ഡിന്റെ ഔദ്യോഗിക വാഹനം വൈദ്യുതി മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഉപയോഗിച്ചു. 2017 ഓഗസ്റ്റ് ഒന്ന് മുതല്‍ 2020 ജൂണ്‍ 27 വരെ കെ.എസ്.ഇ.ബി.യുടെ ഇന്നോവ കാര്‍ ഓടിയത് 77,181 കിലോമീറ്റര്‍. സെക്രട്ടറിയുടെ പേരില്‍ രജിസ്ട്രേഷനുള്ള കെ.എല്‍.01 ബി.ക്യൂ. 2419 നമ്പര്‍ കാറാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം.ജി.സുരേഷ്‌കുമാര്‍ ഉപയോഗിക്കുന്നത്.
തിരുവനന്തപുരം വൈദ്യുതി ഭവനില്‍നിന്ന് കൊണ്ടുവരുന്ന കാര്‍ പല ദിവസങ്ങളിലും കോഴിക്കോട് പേരാമ്പ്രയ്ക്കടുത്തുള്ള ചക്കിട്ടപാറയിലെ താമസസ്ഥലത്ത് നിര്‍ത്തിയിടുകയും ചെയ്യാറുണ്ട്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ തസ്തികയിലുള്ളയാളാണ്.
വൈദ്യുതിവിതരണ വിഭാഗം എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍, പ്രസരണവിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, സര്‍ക്കിളിലെ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയ
ര്‍, സോളാര്‍ പാനലിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ക്കും ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍,എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ക്കും മാത്രമേ സ്വന്തമായി വാഹനം അനുവദിക്കാറുള്ളൂവെന്ന് കെ.എസ്.ഇ.ബി. ഭരണവിഭാഗം സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് സ്ഥിരമായി വാഹനം നല്‍കാറില്ലെന്ന് പൊതുഭരണവിഭാഗം അധികൃതരും വ്യക്തമാക്കി.
വാഹനം ദുരുപയോഗം ചെയ്താല്‍ അതത് ജില്ലകളിലെ ചീഫ് എന്‍ജിനിയര്‍മാരാണ് വിശദീകരണം നല്‍കേണ്ടത്. വാഹനം ദുരുപയോഗപ്പെടുത്തിയാല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് പണം ഈടാക്കാം. വകുപ്പ് തലനടപടിയുമുണ്ടാകും. തെളിവുണ്ടായാല്‍ കെ.എസ്.ഇ.ബി. ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് നേരിട്ട് നടപടിയെടുക്കാം.
content highlights: KSEB car for Minister's additional private secretary