കാഞ്ഞങ്ങാട്: കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിന്റെ സഹോദരി അമൃതയ്ക്കും കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയക്കും കോൺഗ്രസ് അനുകൂല അധ്യാപകസംഘടനയായ കെ.പി.എസ്.ടി.എ. ഏഴുലക്ഷം രൂപ വീതം നൽകി. ഇരുവരുടെയും പേരിലുള്ള ചെക്ക് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ കൈമാറി.

കെ.പി.എസ്.ടി.എ സംസ്ഥാന ട്രഷറർ എസ്.സന്തോഷ് കുമാർ, അസോസിയേറ്റഡ് ജനറൽ സെക്രട്ടറി കെ.സി.രാജൻ, മുൻ സംസ്ഥാന പ്രസിഡന്റ് പി.ഹരിഗോവിന്ദൻ, മുൻ അസോസിയേറ്റഡ് ജനറൽ സെക്രട്ടറി ടി.കെ.എവുജിൻ, കാസർകോട് ജില്ലാ പ്രസിഡന്റ് അലോഷ്യസ് ജോർജ്, സെക്രട്ടറി ജി.കെ.ഗിരീഷ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.രമേശൻ, സെക്രട്ടറി പി.മണികണ്ഠൻ, വി.കെ.അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകർ സംബന്ധിച്ചു. കണ്ണൂർ, കാസർകോട് ജില്ലാ കമ്മിറ്റികളാണ് തുക സ്വരൂപിച്ചത്.

എ.ഐ.സി.സി. മാധ്യമവക്താവ് ഷമാ മുഹമ്മദ് കല്യോട്ടെത്തി

കാഞ്ഞങ്ങാട്: കൊലക്കത്തിരാഷ്ട്രീയത്തെ തൂത്തെറിയണമെന്ന് എ.ഐ.സി.സി. മാധ്യമവക്താവ് ഷമാ മുഹമ്മദ് പറഞ്ഞു. കോൺഗ്രസ് ആശയം മുറുകെപ്പിടിച്ചതിനാണ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും ഇല്ലാതാക്കിയതെന്നും അവർ പറഞ്ഞു. കല്യോട്ടെ വീടുകളിലെത്തി ശരത് ലാലിന്റെയും കൃപേഷിന്റെയും അച്ഛനമ്മമാരെയും സഹോദരങ്ങളെയും ഷമാ മുഹമ്മദ് ആശ്വസിപ്പിച്ചു. ഓരോലക്ഷം രൂപ വീതം നൽകുകയും ചെയ്തു.

content highlights: kpsta gives seven lakh to kripesh and sarathlal's sisters