തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി.യായ തച്ചങ്കരി ചൊവ്വാഴ്ചയാണ് കുടിശ്ശികയായ 8519 രൂപ അടച്ചതെന്ന് ഹോട്ടല്‍ മാനേജര്‍ അറിയിച്ചു. ഇന്റലിജന്‍സ് എ.ഡി.ജി.പി. മുഹമ്മദ് യാസിന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തേടി. കോഴിക്കോട് ഇന്റലിജന്‍സ് എസ്.പി.യോട് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ അറിയിച്ചു.
ഔദ്യോഗിക ആവശ്യത്തിന് ഏപ്രില്‍ എട്ടിന് കോഴിക്കോട്ട് എത്തിയപ്പോഴാണ് തച്ചങ്കരി ഹോട്ടലില്‍ മുറിയെടുത്തത്. ബില്‍ അടച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്കും അദ്ദേഹത്തിന്റെ വിശദീകരണത്തിനുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണെടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്തില്ല.