കോട്ടയം: ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് തിങ്കളാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യും. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സമരം.
 
പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ക്കും ഉടമകള്‍ക്കും സംരക്ഷണം, രാത്രി കാല അതിക്രമങ്ങള്‍ക്കെതിരേ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ എന്നിവ ആവശ്യപ്പെട്ടാണ് സമരം.