കോട്ടയം: ഭൂമികൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നിലപാടു സ്വീകരിക്കുന്ന റവന്യൂവകുപ്പിന്റെയും സി.പി.ഐ.യുെടയും നിശ്ചയദാര്‍ഢ്യത്തിനു പിന്തുണ നല്‍കുന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. സി.പി.െഎ.യെ യു.ഡി.എഫിലേക്കു സ്വാഗതംചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ കോട്ടയത്തു നടത്തിയ സംസ്ഥാനസമ്മേളനത്തില്‍, 'ഭൂപരിഷ്‌കരണത്തിന്റെ കാലികപ്രസക്തി' എന്ന സെമിനാറിലായിരുന്നു തിരുവഞ്ചൂരിന്റെ അഭിപ്രായപ്രകടനം. സി.പി.ഐ. അനുകൂലസംഘടനയാണിത്.
'ഞങ്ങള്‍ പഴയ സുഹൃത്തുക്കളാണ്. വീണ്ടും ഒരുമിക്കാനുള്ള സാധ്യതകള്‍ ഇപ്പോഴും തുറന്നുകിടക്കുന്നു. ജനങ്ങള്‍ക്കുവേണ്ടി ഒരുമിച്ചു പൊരുതാന്‍ ഇന്നല്ലെങ്കില്‍ നാളെ കേരളം അനുവദിക്കട്ടെ'-തിരുവഞ്ചൂര്‍ പറഞ്ഞു. സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബുവും ഈസമയം വേദിയിലുണ്ടായിരുന്നു.
സി.പി.െഎ.യും കോണ്‍ഗ്രസും ഒരുമിച്ചുപ്രവര്‍ത്തിച്ച കാലം കേരളത്തിന്റെ സുവര്‍ണകാലമായിരുന്നു. ഏറ്റവും നല്ല മുഖ്യമന്ത്രിയായ സി.അച്യുതമേനോെന്റ കാലത്തുണ്ടായ വികസനം കേരളത്തില്‍ പിന്നീടുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമികൈയേറ്റത്തിനെതിരേ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒരേമനസ്സും ചിന്തയുമുള്ളവരുടെ മുന്നേറ്റം കേരളത്തിലുണ്ടാകണം. റവന്യൂമന്ത്രിയായിരിക്കേ കൊട്ടാക്കമ്പൂരിലെ രേഖ പരിശോധിച്ചപ്പോള്‍ ആദിവാസികളില്‍നിന്നു കൈമാറ്റംചെയ്തു വാങ്ങിയതാണെന്നു ബോധ്യമായിട്ടുണ്ട്. ആദിവാസിഭൂമി കൈയേറാന്‍പാടില്ലെന്ന് കേരള നിയമസഭ പാസാക്കിയ നിയമം നിലനില്‍ക്കുേമ്പാള്‍ ജനകീയകോടതിക്ക് ഈ കൈമാറ്റം റദ്ദാക്കാനുള്ള അവകാശമുണ്ട്. രാഷ്ട്രീയസമ്മര്‍ദമുപയോഗിച്ച് ചിലര്‍ ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടരുത്. പാര്‍ട്ടിനിബന്ധനകള്‍ക്കും ചിന്തകള്‍ക്കും അതീതമായി മനുഷ്യത്വത്തിനു മുന്‍തൂക്കം നല്‍കണം. കൈയേറ്റക്കാര്‍ക്ക് കൂടുതല്‍ ശക്തിയുള്ള കാലഘട്ടമാണിത്. റവന്യൂമന്ത്രി അറിയാതെ വകുപ്പിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഭരണതലപ്പത്തുള്ള ചിലര്‍ തുനിയുന്നതു സഹിക്കാവുന്ന കാര്യമല്ല.
റവന്യൂവകുപ്പില്‍ രണ്ടഭിപ്രായമുണ്ടായാല്‍ അഴിഞ്ഞാടുന്നവരുടെ എണ്ണം വര്‍ധിക്കും. ഉന്നതതലത്തിലുള്ള ആളുകളുടെ സമീപനത്തില്‍ നിയന്ത്രണമുണ്ടാക്കാന്‍ സാമൂഹികശക്തികള്‍ ഇടപെടണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.