കോട്ടയം: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ശനിയാഴ്ച കോട്ടയത്തെ റബ്ബര്‍ബോര്‍ഡ് ആസ്ഥാനം സന്ദര്‍ശിക്കും. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട റബ്ബര്‍കര്‍ഷകര്‍, അവരുടെ സംഘനാപ്രതിനിധികള്‍ എന്നിവരുമായി റബ്ബര്‍കൃഷിമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. പുതുപ്പള്ളി ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ സില്‍വര്‍ ജൂബിലി ഹാളില്‍ രാവിലെ 11 മണിക്കാണിത്. റബ്ബര്‍ ബോര്‍ഡ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എ.അജിത്കുമാര്‍, ബോര്‍ഡംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.