vipin nisarകൊട്ടാരക്കര: കാര്‍ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചുമറിഞ്ഞ് സിനിമാ-മിമിക്രി താരം സദാനന്ദപുരം വിപിന്‍ നിവാസില്‍ വിപിന്‍നാഥ്(30) മരിച്ചു. ബുധനാഴ്ച രാത്രി പത്തോടെ എം.സി.റോഡില്‍ ലോവര്‍ കരിക്കത്തായിരുന്നു അപകടം.
ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിരുന്ന വിപിന്‍നാഥ് ഡോക്ടറെ കാണാനായി കാറില്‍ കൊട്ടാരക്കരയിലേക്ക് പോകുംവഴിയായിരുന്നു അപകടം.
 
കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ചു. പുറത്തേക്ക് തെറിച്ചുവീണ വിപിന്‍നാഥിന്റെ മുകളിലേക്ക് കാര്‍ മറിയുകയുമായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ ആസ്​പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അനാര്‍ക്കലി, നോട്ട് ഔട്ട്, നവാഗതര്‍ക്ക് സ്വാഗതം തുടങ്ങിയ സിനിമകളിലും നിരവധി കോമഡി പരിപാടികളിലും അഭിനയിച്ചിട്ടുള്ള വിപിന്‍നാഥ് പ്രഥ്വിരാജിനെ അനുകരിക്കുന്നതില്‍ സമര്‍ഥനായിരുന്നു. അച്ഛന്‍: വിജയകുമാര്‍. അമ്മ: വസന്തകുമാരി. ഭാര്യ: വിദ്യ. മകള്‍: ഒരുവയസ്സുകാരി നക്ഷത്ര.