കോട്ടയ്ക്കൽ: സർക്കാർ ഉത്തരവുപ്രകാരം പട്ടികജാതി വിദ്യാർഥികൾക്ക് നൂറുശതമാനം സൗജന്യ കോഴ്സുകൾ നടത്തുന്നതിലേക്ക് കേരളസ്റ്റേറ്റ് റൂട്രോണിക്സ് അപേക്ഷ ക്ഷണിച്ചു. ഫാഷൻ ഡിസൈനിങ്, പിജി.ഡി.സി.എ, ഡി.സി.എ, അക്കൗണ്ടിങ്, ഡേറ്റാഎൻട്രി, പി.പി.ടി.ടി.സി, ഓട്ടോകാഡ്, ആർകിടെക്ചർ ബിൽഡിങ് ഡിസൈനിങ്, കംപ്യൂട്ടർ ഹാർഡ്‌വെയർ നെറ്റ്‌വർക്കിങ്, ആനിമേഷൻ തുടങ്ങിയ വിവിധ കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം കഴിഞ്ഞ വിദ്യാർഥികൾക്ക് 15 വരെ അപേക്ഷിക്കാം. ആറുമാസം മുതൽ രണ്ടുവർഷം വരെ കാലാവധിയുള്ള ഗവൺമെന്റ്, പി.എസ്.സി. അംഗീകൃത കോഴ്സുകളാണ്. വിവരങ്ങൾക്ക് ഫോൺ: 0483 2745760, 9747472515.