താമരശ്ശേരി: ഒന്നരവയസ്സുകാരി ആൽഫൈന്റെ കൊലപാതകം എങ്ങനെയായിരുന്നുവെന്ന്‌ തെളിയിക്കുന്ന സുപ്രധാന സാക്ഷിമൊഴി അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ ലഭിച്ചു.

ആൽഫൈന്‌ കഴിക്കാനുള്ള ബ്രഡ്ഡ് ഇറച്ചിക്കറിയിൽ മുക്കി ജോളി ഷാജുവിന്റെ സഹോദരിയുടെ കൈയിൽ കൊടുക്കുന്നത് കണ്ടുവെന്നാണ്‌ സാക്ഷിമൊഴി. ഈ ബ്രഡ്ഡ് സഹോദരി ആൽഫൈനു നൽകുകയായിരുന്നു. സഹോദരിയുടെ മടിയിലിരുത്തിയാണ്‌ കുട്ടിക്ക് ഭക്ഷണം കൊടുത്തത്. ബ്രഡ്ഡ് കഴിച്ച് രണ്ടു സെക്കൻഡിനുള്ളിൽ കുട്ടിയുടെ കണ്ണ് പിറകിലേക്കു മറിയുന്നതും സഹോദരിയുടെ മടിയിൽനിന്നു കുട്ടി വീഴുന്നതും കണ്ടുവെന്ന്‌ മൊഴിയിലുണ്ട്.

ആൽഫൈന്റെ സഹോദരന്റെ ആദ്യകുർബാനയുടെ സദ്യയ്ക്കിടയിലായിരുന്നു സംഭവം. വീട്ടിൽ അന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയ സ്ത്രീയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴിനൽകിയത്. കേസ് തെളിയിക്കുന്നതിൽ ഈ മൊഴി പോലീസിനു വലിയ പിന്തുണയാകും.

Content Highlights: koodathai murder case; police gets witness statement in baby alphine's death