കൊണ്ടോട്ടി: പ്രിയനേതാവിനെ അവസാനമായി ഒരുനോക്കുകാണാനും ആദരാഞ്ജലികളര്‍പ്പിക്കാനും അണികളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും കരിപ്പൂരില്‍ ഒഴുകിയെത്തി. തിരക്ക് നിയന്ത്രണാതീതമായതോടെ സംസ്ഥാനനേതാക്കളും എം.എല്‍.എമാരും ഗ്രീന്‍ വൊളന്റിയര്‍മാരുമെല്ലാം നന്നേ പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്.ഇ. അഹമ്മദിന്റെ മൃതദേഹം രണ്ടുമണിയോടെ കരിപ്പൂരിലെത്തിക്കുമെന്ന് വാര്‍ത്ത പരന്നതിനാല്‍ ഉച്ചയോടെതന്നെ ആളുകള്‍ ഹജ്ജ് ഹൗസ് പരിസരത്തെത്തിയിരുന്നു. സമയം നീങ്ങുംതോറും ഹജ്ജ് ഹൗസിന് മുന്നിലെ ജനത്തിരക്ക് കൂടിവന്നു.
അഞ്ചേമുക്കാലോടെ മൃതദേഹംവഹിച്ച ആംബുലന്‍സ് എത്തുമ്പോള്‍ ഹജ്ജ് ഹൗസും പരിസരവും ജനനിബിഡമായി. ഹജ്ജ് ഹൗസിന്റെ പൂമുഖത്താണ് മൃതദേഹം കിടത്തിയത്. ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയവരെ നിയന്ത്രിക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കും പി.കെ. ബഷീറിനുമെല്ലാം ഏറെ വിയര്‍ക്കേണ്ടിവന്നു. ഹജ്ജ് ഹൗസിന്റെ പ്രധാന കവാടവും കടന്ന് വിമാനത്താവളറോഡിലേക്കും വരി നീണ്ടിരുന്നു. മണിക്കൂറുകള്‍ വരിനിന്നാണ് മിക്കവരും ഇ. അഹമ്മദിനെ ഒരുനോക്കുകണ്ടത്.
ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയ പ്രധാന വ്യക്തികളെയും നേതാക്കളെയും ഹജ്ജ് ഹൗസിനുള്ളിലാണ് ഇരുത്തിയിരുന്നത്. തിരക്ക് അനിയന്ത്രിതമായതോടെ പുറത്തിറങ്ങാന്‍ നേതാക്കളും വിഷമിച്ചു. മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതുവരെ ഹജ്ജ് ഹൗസും പരിസരവും ജനത്തിരക്കിലമര്‍ന്നു.
എം.എല്‍.എമാരായ പി. അബ്ദുള്‍ഹമീദ്, ടി.വി. ഇബ്രാഹിം, എം. ഉമ്മര്‍, സി. മമ്മുട്ടി, പാറക്കല്‍ അബ്ദുള്ള, പി. ഉബൈദുള്ള, പി.കെ. ബഷീര്‍, മഞ്ഞളാംകുഴി അലി, ആബിദ്ഹുസൈന്‍ തങ്ങള്‍, കെ.എം. ഷാജി, എം.കെ. മുനീര്‍, തമിഴ്‌നാട് എം.എല്‍.എ എം. അബൂബക്കര്‍, ഡി.സി.സി. പ്രസിഡന്റുമാരായ വി.വി. പ്രകാശ്, ടി. സിദ്ദീഖ്, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ. മജീദ്, കെ.എന്‍.എ. ഖാദര്‍, എം.പി. അബ്ദുസമദ് സമദാനി, സബാഹ് പുല്‍പ്പറ്റ, എം.സി. മായിന്‍ഹാജി, അബ്ദുസമദ് പൂക്കോട്ടൂര്‍, സാബിഖലി ശിഹാബ്തങ്ങള്‍, മുഹമ്മദ് ഫൈസി, പി.കെ. ഫിറോസ്, എ.പി. ഉണ്ണിക്കൃഷ്ണന്‍, സക്കീന പുല്‍പ്പാടന്‍, പി.എ. ജബ്ബാര്‍ ഹാജി, സി.പി. മുഹമ്മദ്, സലീം കുരുവമ്പലം, എം. റഹ്മത്തുള്ള, യു.സി. രാമന്‍, വല്ലഞ്ചിറ മുഹമ്മദ്, ഖാദര്‍ മൊയ്തീന്‍, പി.എ. സലാം, ചാണ്ടി ഉമ്മന്‍, മുത്തുക്കോയ തങ്ങള്‍, അബ്ദുള്ള മദനി, മംഗലം ഗോപിനാഥ്, കെ.പി. അബ്ദുള്‍മജീദ്, ടി.ടി. ഇസ്മായില്‍, മുജീബ് കാടേരി, ടി.പി. അഷ്‌റഫലി, വണ്ടൂര്‍ ഹൈദരാലി, എ.പി. അബ്ദുള്‍വഹാബ് തുടങ്ങിയവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.