കൊല്ലം : ദേശീയപാതയിൽ ശക്തികുളങ്ങരയിൽ രാത്രി ബൈക്ക് മിനിലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. മരുത്തടി കുടവൂർ തെക്കതിൽ വിനയചന്ദ്രൻറെ മകൻ പ്രശാന്ത് ചന്ദ്രൻ (27), സുഹൃത്ത് മരുത്തടി സ്വദേശി ജിതിൻ (25) എന്നിവരാണ് മരിച്ചത്.

ശക്തികുളങ്ങര കുരിശടിക്ക് സമീപം രാത്രി 11.30-ഓടെയായിരുന്നു അപകടം. നീണ്ടകര ഭാഗത്തേക്കുപോയ ബൈക്ക് എതിർദിശയിൽ വരികയായിരുന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു. ജിതിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രശാന്ത് ചന്ദ്രനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ശക്തികുളങ്ങര പോലീസ് കേസെടുത്തു.