കൊല്ലം : ഓൾ ഇന്ത്യ ബി.എസ്.എൻ.എൽ-ഡി.ഒ.ടി. പെൻഷനേഴ്സ് അസോസിയേഷൻ അഞ്ചാം ദ്വൈവാർഷിക സംസ്ഥാന സമ്മേളനം 11, 12 തീയതികളിൽ കൊല്ലത്ത് നടക്കും. സോപാനം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം എ.സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

നവ ലിബറൽ കാലഘട്ടത്തിൽ മുതിർന്ന പൗരൻമാരുടെ സാമൂഹിക സുരക്ഷ എന്ന സെമിനാറിൽ മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് പ്രഭാഷണം നടത്തും.

എൻ.ഗുരുപ്രസാദ്, എം.ഡി.രാജൻ, എൻ.ശശിധരൻ നായർ, പി.മുരളീമോഹൻദാസ്, കെ.മോഹനൻ പിള്ള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.