kodiyeri
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വാർഷികസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ പ്രസംഗിക്കുന്നു

തിരുവനന്തപുരം: ഏറെനാളത്തെ ഇടവേളയ്ക്കുശേഷം സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പൊതുവേദിയിൽ. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വാർഷികസമ്മേളനത്തിന്റെ ഉദ്ഘാടനത്തിനാണ് കോടിയേരി എത്തിയത്. ആരോഗ്യകാരണങ്ങളാൽ സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്ന് അവധിയെടുത്തിരിക്കുകയാണ് അദ്ദേഹം.

കേരളത്തിൽ ബി.ജെ.പി. ലക്ഷ്യമിടുന്നത് പിൻസീറ്റ് ഡ്രൈവിങ് നടത്താനാകുന്ന യു.ഡി.എഫ്. സർക്കാർ വരണമെന്നാണെന്ന് സമ്മേളനത്തിൽ പ്രസംഗിക്കവെ കോടിയേരി പറഞ്ഞു. കൈപ്പത്തിയിൽ താമരവിരിയിക്കാൻ അവർക്കറിയാം. കോൺഗ്രസുകാർ ജയിച്ചാലും അവരെ വിലയ്ക്കെടുത്ത് ബി.ജെ.പി.യാക്കാമെന്ന് അവർക്കറിയാം.

അതിനാൽ കേരളത്തിൽ ഇടതുപക്ഷം തോൽക്കണമെന്നാണ് ആർ.എസ്.എസ്. കരുതുന്നത്. കോർകമ്മിറ്റി യോഗത്തിൽ മോദി പറഞ്ഞതനുസരിച്ചാണ് ഇ. ശ്രീധരനെ അവർ പിടിച്ചത് -അദ്ദേഹം പറഞ്ഞു.