കൊച്ചി: ആത്മാവില്‍ തൊട്ടുവിളിക്കുന്ന ആ കാറ്റിന് കാവാലം എന്നാണ് പേരെന്ന് മഞ്ജു വാര്യര്‍ ഇപ്പോള്‍ അറിയുന്നു. ഉള്ളില്‍ ശകുന്തള ബാക്കിയാകുന്നുവെന്നും...അരങ്ങ് വിടും മുമ്പ് കാവാലത്തിന്റെ ആഗ്രഹമായിരുന്നു അഭിജ്ഞാന ശാകുന്തളം നാടകം. മഞ്ജു വാര്യരായിരുന്നു ശകുന്തള. സംസ്‌കൃതത്തില്‍ തന്നെ ചിട്ടപ്പെടുത്തിയ നാടകത്തിന്റെ ആദ്യ അവതരണം ഈ മാസം തിരുവനന്തപുരത്ത് നിശ്ചയിച്ചതാണ്. പക്ഷേ അതിനും മുമ്പേ ആചാര്യന്‍ ഭരതവാക്യം പറഞ്ഞുമറഞ്ഞു.കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ കാവാലത്തെ തറവാട്ടുവീട്ടില്‍ െവച്ചാണ് മഞ്ജു കാവാലത്തെ കണ്ടത്. അന്ന്, അധീരമായിരുന്ന തന്റെ മനസ്സിനെ ശാകുന്തളം നാലാങ്കത്തിലെ വിഖ്യാതമായ പിതൃവചനങ്ങള്‍ പോലെയുള്ള ഉപദേശങ്ങളാല്‍ പരുവപ്പെടുത്തിയെന്നും ശകുന്തളയെ ഉള്ളിലേക്കൊരു മുല്ലവള്ളി പോലെ പടര്‍ത്തിവിട്ടുവെന്നും മഞ്ജു ഓര്‍മിക്കുന്നു. മടങ്ങിപ്പോരുമ്പോഴും പാടങ്ങള്‍ കടന്നൊരു കാറ്റ് തൊട്ടുതലോടിക്കൊണ്ടിരുന്നുവെന്നും...
തിരുവനന്തപുരത്ത് രണ്ടാഴ്ച നീളുന്ന പരിശീലനത്തിന് കാവാലം തന്നെ കാവലാളായി. ''പരിശീലനത്തിനിടെ തെറ്റുകള്‍ തിരുത്തിത്തരും. പഠിപ്പിച്ചത് നന്നായി ചെയ്തുകാണിക്കുമ്പോള്‍ ഏറെ സന്തോഷവാനാകും''-മഞ്ജു പറയുന്നു. ''മനസ്സില്‍ പലതവണ അറിയാതെ അപ്പൂപ്പാ എന്ന് വിളിക്കാന്‍ തോന്നുന്ന അടുപ്പം തോന്നിയിരുന്നു അദ്ദേഹത്തോട്. അത്രയ്ക്ക് വാത്സല്യമാണ് തന്നത്...'' ആശുപത്രിയിലാകും മുമ്പ് ഉജ്ജയിനിയിലെയും ഡല്‍ഹിയിലെയും വേദികള്‍ 'അഭിജ്ഞാന ശാകുന്തള'ത്തിനായി കാവാലം തന്നെ ബുക്ക് ചെയ്തിരുന്നു. ബോധം മറയും മുമ്പുള്ള നേരം ബന്ധുക്കളോട് പറഞ്ഞതും നാടകത്തിന്റെ ആദ്യ അവതരണത്തെക്കുറിച്ച് തന്നെ. തന്റെ ആരോഗ്യസ്ഥിതി കണക്കാക്കേണ്ടെന്നും എല്ലാം ആഘോഷമാക്കണമെന്നുമായിരുന്നു കാവാലത്തിന്റെ വാക്കുകള്‍.

കുറച്ചുദിവസം മുമ്പ് മഞ്ജു കാവാലത്തെ കണ്ടു. അന്ന് അദ്ദേഹത്തിന് സംസാരിക്കാനാകുമായിരുന്നില്ല. ''പക്ഷേ ശ്വാസോച്ഛ്വാസത്തില്‍ നിന്ന്അറിയാനാകുമായിരുന്നു ഒരു കുട്ടനാടന്‍ കാറ്റിന്റെ തണുപ്പും തലോടലും.
തിരിച്ചുപോന്നപ്പോഴും അത് പിന്തുടര്‍ന്നു വന്നു''-ഫേസ്ബുക്കിലെഴുതിയ അനുസ്മരണക്കുറിപ്പില്‍ മഞ്ജു പറയുന്നു. ''എനിക്കറിയില്ല ഏതു ജന്മാന്തര ബന്ധം കൊണ്ടാണ് അദ്ദേഹത്തിന്റെ അവസാന നാടകത്തില്‍ മുഖ്യ വേഷം ചെയ്യാനുള്ള നിയോഗം എന്നിലെത്തിയതെന്ന്. ഒരു പക്ഷേ കടന്നുപോകും മുന്പ് എന്നെയൊന്ന് തൊട്ട് അനുഗ്രഹിച്ച് പോയതാകാം''-മഞ്ജു പറഞ്ഞു.