കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജാമ്യം ലഭിച്ച നടന്‍ ദിലീപിന് വിദേശത്തു പോകാന്‍ കോടതി അനുമതി നല്‍കി. ദിലീപിന്റെ പുതിയ സിനിമയുടെ പ്രചാരണ പരിപാടികള്‍ക്കു വേണ്ടി വിദേശത്ത് പോകാനാണ് താത്കാലിക അനുമതി നല്‍കിയിരിക്കുന്നത്.
 
25 മുതല്‍ മേയ് നാലു വരെ ദുബായ്, സിങ്കപ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനാണ് ഹര്‍ജി പരിഗണിച്ച അഡീ. സെഷന്‍സ് കോടതി അനുവാദം നല്‍കിയത്.
 
കേസില്‍ ജാമ്യം ലഭിച്ച ശേഷം ഇതു രണ്ടാം തവണയാണ് വിദേശയാത്ര നടത്താന്‍ ദിലീപ് കോടതിയുടെ അനുവാദം തേടിയത്. വിചാരണ നടപടികള്‍ക്കു വേണ്ടി മേയ് 21നാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.