കൊച്ചി: ഐ.ജി. മനോജ് എബ്രഹാമിന്റെ പേരിലുള്ള പരാതി അന്വേഷിക്കാനുള്ള വിജിലന്‍സ് കോടതി ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി രണ്ടുമാസത്തേക്ക് തടഞ്ഞു. മനോജ് എബ്രഹാമിന്റെ പേരില്‍ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തണമെന്ന മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് മനോജ് എബ്രഹാം നല്‍കിയ ഹര്‍ജിയിലാണിത്. പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരന്‍ നായരുടെ പരാതിയിലായിരുന്നു വിജിലന്‍സ് കോടതി ഉത്തരവ്.