കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുള്ള മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായ കെ.എം. മാണിയുടെ ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുന്നുവെന്ന് ആശുപത്രി അധികൃതർ. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്നാണ് ഞായറാഴ്ച കെ.എം. മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹവും രക്തസമ്മർദവും സാധാരണ നിലയിലാണ്. വർഷങ്ങളായി ശ്വാസകോശ രോഗബാധിതനായ അദ്ദേഹത്തെ വിദഗ്‌ധഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലേക് ഷോർ ആശുപത്രിയിലെ പൾമനോളജിസ്റ്റ് ഹരി ലക്ഷ്മണിന്റെ ചികിത്സയിലാണ് അദ്ദേഹം. രാത്രിയിൽ വെന്റിലേറ്ററിന്റെ സഹായവും ലഭ്യമാക്കുന്നുണ്ട്.

കെ.എം. മാണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. എൽ.ഡി.എഫ്. സ്ഥാനാർഥി പി. രാജീവിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.

content highlights:   KM Mani admitted to hospital