കോട്ടയം: കോൺഗ്രസ് നേതാവും കേരള കോൺഗ്രസിന്റെ ഉദയത്തിന് കാരണക്കാരനുമായ പി.ടി. ചാക്കോയുടെ 104-ാം ജന്മദിനത്തിലാണ് കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണിയുടെ വിടവാങ്ങൽ. ചാക്കോയുടെ ജന്മദിനത്തിൽ കോട്ടയത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ മാണി എന്നുമുണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനുനടന്ന അനുസ്മരണച്ചടങ്ങിലും അദ്ദേഹം ആദ്യാവസാനം പങ്കെടുത്തു.

പി.ടി. ചാക്കോയുടെ മകൻ പി.സി. തോമസായിരുന്നു മുഖ്യ സംഘാടകൻ. ജോണി നെല്ലൂരും ഫ്രാൻസിസ് ജോർജുമുൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ കേരള കോൺഗ്രസ് ലയനമെന്ന ആവശ്യവുമുയർന്നു. കെ.എം. മാണി പ്രതികരിച്ചത് ഇങ്ങനെ: ‘കേരള കോൺഗ്രസുകളുടെ യോജിപ്പിന് ഇന്നും പ്രസക്തിയുണ്ട്. പാർട്ടിനേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദമാണ് ആദ്യം വേണ്ടത്. അതിനുശേഷമാകാം ഐക്യത്തിനുവേണ്ടിയുള്ള ആലോചന’.

content highlights: km mani, pt chacko