അധ്വാനവർഗസിദ്ധാന്തം

1978-ലാണ് ഈ സിദ്ധാന്തം മുന്നോട്ടുവെക്കുന്നത്. കമ്യൂണിസത്തിന്റെയും ക്യാപിറ്റലിസത്തിന്റെയും ദോഷവശം കളഞ്ഞ് രണ്ടിന്റെയും നന്മകൾ ചേർക്കുന്നതാണിത്. കൃഷിക്കാർക്കുള്ള ബൂർഷ്വാ മേലങ്കി ഇല്ലാതാക്കി. അവരും അധ്വാനവർഗമെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. ഒരേസമയം തൊഴിലാളിയും ഉടമയുമാണ് കൃഷിക്കാരൻ. ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റിയിലും ബ്രിട്ടീഷ് പാർലമെന്റിലും ഇതദ്ദേഹം അവതരിപ്പിച്ചു കൈയടി നേടി.

വളരുന്തോറും പിളരുകയും...

കേരളാ കോൺഗ്രസിന്റെ ശക്തിയിലുള്ള ആത്മവിശ്വാസത്തിൽനിന്നായിരുന്നു അത്. താൻ പറഞ്ഞതാണ് ന്യായമെന്ന് വരികയും അതിനോടൊപ്പം ഭൂരിപക്ഷവും നിൽക്കുമെന്നുമുള്ള കാഴ്ചപ്പാട്. ശരിക്കൊപ്പം നിൽക്കുന്നതുകൊണ്ട് അവിടെ വളരും എന്നും അദ്ദേഹം സമർഥിച്ചു. ചരൽക്കുന്ന് ക്യാമ്പിലെ പിളർപ്പിനിടെയാണ് അദ്ദേഹം ഇങ്ങനെ ആദ്യം പ്രതികരിച്ചത്.

പാലായുടെ മാണിക്യം

ആരൊക്കെ എന്തു പറഞ്ഞാലും പാലാക്കാർ തന്നെ കൈവിടില്ലന്ന് അദ്ദേഹംപറഞ്ഞു. ആരാധകർ അദ്ദേഹത്തെ പാലായുടെ മാണിക്യം എന്ന് വിശേഷിപ്പിച്ചപ്പോൾ ആ വിശ്വാസം കോട്ടംതട്ടില്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞു.

സുന്ദരിയായ കേരളാ കോൺഗ്രസ്

മാണി ഗ്രൂപ്പ് യു.ഡി.എഫ്. വിട്ടപ്പോൾ ഇടതുമുന്നണി ക്ഷണിച്ചല്ലോ എന്ന ചോദ്യത്തിനാണ് ഇൗ മറുപടി. കേരളാ കോൺഗ്രസ് സുന്ദരിയാണ്. അവളെ പലരും മോഹിക്കും. അതിൽ തെറ്റില്ല. സുന്ദരിക്ക് സന്തോഷമേയുള്ളൂ. ചരൽക്കുന്നിലായിരുന്നു ഇൗ പ്രതികരണം.


മാണിയും ക്ഷേമപദ്ധതികളും

: * കാര്‍ഷിക കടം എഴുതിത്തള്ളല്‍

* കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍

* കാരുണ്യ ഭാഗ്യക്കുറി

* പ്രകൃതിക്ഷോഭം മൂലം കൃഷി നശിക്കുന്നവര്‍ക്ക് റിവോള്‍വിങ് ഫണ്ട്

* സ്‌കൂള്‍ കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്

* മത്സ്യത്തൊഴിലാളി ക്ഷേമനിധി

* തൊഴില്‍രഹിത വേതനം പരിഷ്‌കരണം

* ഗ്രാമീണശുദ്ധജലപദ്ധതി, വെളിച്ച വിപ്ലവം

* റവന്യൂ കാര്‍ഡില്‍ കുടുംബവിവരം

* റവന്യൂ ടവറില്‍ എല്ലാ ഓഫീസുമെന്ന ആശയം

* ഭൂമിയുടെ സ്‌കെച്ച് രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന രീതി

* റവന്യൂ അദാലത്ത്, പരാതി പരിഹാരം

* പട്ടയമേള

* ലീഗല്‍ സര്‍വീസ് അതോറിറ്റി

* കയര്‍, കശുവണ്ടി ക്ഷേമനിധി മെച്ചമാക്കല്‍

* സര്‍ക്കാര്‍ പെന്‍ഷന്‍പ്രായം കൂട്ടല്‍

content highlights: km mani