കൊച്ചി: കമ്പനിയുടെ പ്രശസ്തിക്ക് കളങ്കം ഉണ്ടാക്കുംവിധം രാഷ്ട്രീയതാത്‌പര്യത്തോടെ അധികാരദുർവിനിയോഗം നടത്തിയെന്നുകാട്ടി ലേബർ ഉദ്യോഗസ്ഥർക്ക് കിെറ്റക്‌സ് വക്കീൽ നോട്ടീസ് അയച്ചു. എറണാകുളം ജില്ലാ ലേബർ ഓഫീസർ പി.എം. ഫിറോസ്, പെരുമ്പാവൂർ അസിസ്റ്റന്റ് ലേബർ ഓഫീസർ കെ.ബി. ജയപ്രകാശ് എന്നിവർക്കാണ് അഞ്ചുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽനോട്ടീസ് അയച്ചത്.

പുതുക്കിയ മിനിമംകൂലി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കെ കിറ്റെക്‌സ് മിനിമം കൂലി നൽകുന്നില്ലെന്ന് ലേബർ ഓഫീസർ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തുകയും 73 നിയമലംഘനങ്ങൾ കിറ്റെക്‌സിൽ നടക്കുന്നുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം. ലേബർ ഓഫീസർമാർ നടത്തിയ അവാസ്തവ പ്രസ്താവന 15 ദിവസത്തിനുള്ളിൽ പിൻവലിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു.