തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ മരണത്തിൽ സംസ്ഥാന യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് സമഗ്രമായ റിപ്പോർട്ട് നൽകാൻ കമ്മിഷൻ ആവശ്യപ്പെട്ടു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായതിനെത്തുടർന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ തനിക്കു നേരിടേണ്ടി വന്നതായി അനന്യ പറഞ്ഞിരുന്നു.

അനന്യ കുമാരിയുടെ മരണത്തിലേക്കു നയിച്ച കാരണങ്ങൾ സമഗ്രമായ പരിശോധനയ്ക്കു വിധേയമാക്കി ഉത്തരവാദികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം ആവശ്യപ്പെട്ടു.