മംഗളൂരു: മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.10 കോടി രൂപയുടെ 2.41 കിലോഗ്രാം സ്വർണവുമായി മലയാളി സ്ത്രീ അറസ്റ്റിൽ. കാസർകോട് സ്വദേശിനി സമീറ മുഹമ്മദലിയെയാണ് കസ്റ്റംസ് അധികൃതർ അറസ്റ്റുചെയ്തത്. ദുബായിൽനിന്ന് വ്യാഴാഴ്ച എയർഇന്ത്യ വിമാനത്തിലാണ് ഇവരെത്തിയത്.

പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം സാനിറ്ററി നാപ്കിനുള്ളിലും അടിവസ്ത്രത്തിലും സിഗററ്റ് പായ്ക്കറ്റിനുള്ളിലും ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുകയായിരുന്നു.