തിരുവനന്തപുരം: കേരളത്തിലേക്കുവരുന്ന സഞ്ചാരികൾക്ക് വിവരങ്ങൾ നൽകാനും ആകർഷകമായ സ്ഥലങ്ങൾ കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈൽ ആപ്പ് നടൻ മോഹൻലാൽ പുറത്തിറക്കി. സന്ദർശനാനുഭവങ്ങൾ രേഖപ്പെടുത്താനും ആപ്പിലൂടെ കഴിയും. കോവളം റാവീസിൽനടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവരും പങ്കെടുത്തു.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആകർഷകമായ വിനോദസഞ്ചാര ഇടങ്ങൾ അനുഭവിക്കാനാഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ആപ്പ് അനുഗ്രഹമായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു.