തിരുവനന്തപുരം: ചികിത്സാസൗകര്യങ്ങൾ തികയില്ലെന്ന ആശങ്കയെത്തുടർന്ന് രോഗികളെ മാറ്റിപ്പാർപ്പിക്കുന്നതിനും ചികിത്സനൽകുന്നതിനുമായി റെയിൽവേ കോച്ചുകൾ തേടുന്നു.

നാലായിരം ഐെസാലേഷൻ കോച്ചുകൾ സജ്ജമാണ്. 64,000 കിടക്കകൾ ഇത്തരത്തിലുണ്ട്. ആവശ്യമെങ്കിൽ കേരളത്തിലേക്കും ഈ കോച്ചുകളിൽ ചിലത് എത്തിക്കാനാണ് സർക്കാർ ശ്രമം. റെയിൽവേയുമായി ഇതിനുള്ള ചർച്ചകൾ നടത്തുന്നതിന് ആരോഗ്യവകുപ്പ് സെക്രട്ടറി വി. രതീശനെ നോഡൽ ഓഫീസറായി നിയമിച്ചു. അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കെ.ടി.ഡി.സി.യുടേതടക്കം ഹോട്ടലുകൾ കോവിഡ് ചികിത്സയ്ക്കായി നീക്കിവെക്കാനും തീരുമാനിച്ചു.

Content Highlight: Kerala seeks railway coaches to provide medical facilities