തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്കിൽ വർധന. ഞായറാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.20 ശതമാനമായി. കഴിഞ്ഞമാസം മധ്യത്തോടെ ഇത്‌ മൂന്നിനും നാലിനും ഇടയിൽ എത്തിയിരുന്നു.

ഞായറാഴ്ച 2802 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 45,171 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങൾകൂടി കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 4668 ആയി.

Content Highlights: Kerala reports 2,802 fresh Covid cases on Sunday