തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളിൽ വരും ദിവസങ്ങളിൽ ചൂട് ശരാശരിയിലും നാല് ഡിഗ്രിവരെ കൂടാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉഷ്ണതരംഗമുണ്ടാകാനുള്ള സാധ്യത പ്രവചിച്ചിട്ടില്ല.

മാർച്ചിലെ ശരാശരിയിൽനിന്ന് ഇപ്പോൾ പൊതുവേ രണ്ട് ഡിഗ്രിവരെ ചൂട് കൂടുതലാണ്. ശരാശരിച്ചൂട് ഓരോ പ്രദേശത്തും വ്യത്യസ്തമാണ്. ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നതിന് മാനദണ്ഡമുണ്ട്. സമതലപ്രദേശത്ത് രണ്ടുദിവസം തുടർച്ചയായി 40 ഡിഗ്രി ചൂടുണ്ടാകണം. തീരപ്രദേശത്ത് 37 ഡിഗ്രിയും മലയോരത്ത് 30 ഡിഗ്രിയുമാണ് മാനദണ്ഡം. ചൂടുകൂടുന്ന സ്ഥലങ്ങളിൽ ശരാശരിയിൽനിന്നുള്ള വ്യതിയാനം 4.5 ഡിഗ്രിമുതൽ 6.4 വരെയായിരിക്കണം.

കേരളത്തിൽ ഈവർഷം ഇങ്ങനെയൊരു അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു.

ചൂട് ഉയരുന്നതിങ്ങനെ

തീയതി ജില്ല വർധന

23,24 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ- രണ്ട് മുതൽ മൂന്ന് വരെ ഡിഗ്രി

25,26 കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ മൂന്ന് മുതൽ നാല് വരെ ഡിഗ്രി

25,26 തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂർ, കോഴിക്കോട് രണ്ട് മുതൽ മൂന്ന് വരെ ഡിഗ്രി

content highlights; Kerala may experience heat wave