തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനു കിട്ടിയത് 10,114 വാർഡുകൾ. ത്രിതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനും ചേർത്താണിത്. മുന്നണി സ്വതന്ത്രരെ കണക്കാക്കിയിട്ടില്ല. 8190 വാർഡുകൾ നേടിയ സി.പി.എമ്മാണ് ഏറ്റവും വലിയ കക്ഷി. 2015-ൽ സി.പി.എം. നേടിയത് 7982 വാർഡുകളായിരുന്നു. 2015-ൽ എൽ.ഡി.എഫിന് ആകെ കിട്ടിയത് 10,340 വാർഡുകളും.

യു.ഡി.എഫിന് ഇത്തവണ 8022 വാർഡുകൾ കിട്ടി. 5551 വാർഡുകൾ നേടിയ കോൺഗ്രസാണ് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി. 2015-ൽ 5784 വാർഡുകൾ കോൺഗ്രസിനുണ്ടായിരുന്നു. അന്ന് യു.ഡി.എഫിന് ആകെ 8847 വാർഡുകൾ കിട്ടി.

ഇരുമുന്നണികൾക്കും വാർഡുകൾ കുറഞ്ഞു. എൽ.ഡി.എഫിന് 226, യു.ഡി.എഫിന് 825. കോൺഗ്രസിന് 233 കുറഞ്ഞപ്പോൾ സി.പി.എമ്മിന് 208 വാർഡുകൾ കൂടി. സ്വതന്ത്രരെ മുന്നണികളുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കാക്കാത്തതിനാൽ കമ്മിഷന്റെ കണക്കനുസരിച്ച് മുന്നണികളുടെ വാർഡുകളുടെ വിവിധ വർഷങ്ങളിലെ യതാർഥ ചിത്രത്തിന്റെ താരതമ്യം സാധ്യമല്ല.

ഈ കണക്കനുസരിച്ച് വാർഡുകൾ കൂടിയത് എൻ.ഡി.എ.ക്കു മാത്രമാണ്. 2015-ൽ 1244 വാർഡുകൾ കിട്ടിയത് ഇപ്പോൾ 1600 ആയി. അതിൽ 1596-ഉം ബി.ജെ.പി.ക്കാണ്. 2015-ൽ 1244 വാർഡുകൾ കിട്ടിയിരുന്നു.

ജോസ് 100 വാർഡിനു മുന്നിൽ

എൽ.ഡി.എഫിന്റെ ഭാഗമായ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് 355-ഉം യു.ഡി.എഫിൽ നിൽക്കുന്ന ജോസഫ് വിഭാഗത്തിന് 255-ഉം വാർഡുകൾ ലഭിച്ചു. ഇവർ ഒരുമിച്ച് യു.ഡി.എഫിലായിരുന്ന 2015-ൽ കിട്ടിയത് 630 വാർഡുകൾ.

വിവിധ പാർട്ടികൾക്കു കിട്ടിയ വാർഡുകൾ

എൽ.ഡി.എഫ്.

സി.പി.എം. 8190

സി.പി.ഐ. 1283

കേരള കോൺഗ്രസ് എം 355

എൽ.ജെ.ഡി. 88

ജെ.ഡി.എസ്. 72

എൻ.സി.പി. 48

ഐ.എൻ.എൽ. 29

കേരള കോൺ ബി. 23

ജനാധിപത്യ കേരള കോൺഗ്രസ് 19

കോൺഗ്രസ് എസ് 6

കെ.സി (എസ്.ടി.) 1

യു.ഡി.എഫ്.

കോൺഗ്രസ് 5551

മുസ്‌ലിം ലീഗ് 2131

കേരള കോൺഗ്രസ് ജോസഫ് 255

ആർ.എസ്.പി. 51

കേരളകോൺഗ്രസ് ജേക്കബ് 29

ജനതാദളൾ (ജോൺ ജോൺ വിഭാഗം) 5

സി.എം.പി. 0

ഫോർവേഡ് ബ്ലോക്ക് 0

എൻ.ഡി.എ.

ബി.ജെ.പി. 1596

കേരളകോൺഗ്രസ് പി.സി. തോമസ് 2

ബി.ഡി.ജെ.എസ്. 1

എൽ.ജെ.പി. 1

മറ്റുള്ളവർ

സ്വതന്ത്രർ 1870

എസ്.ഡി.പി.ഐ. 95

ട്വന്റി ട്വന്റി 75

ആർ.എം.പി.ഐ. 20