തിരുവനന്തപുരം: ചൊവ്വാഴ്ചവരെ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുന്നത് ഈ മാസം 20-ലേക്ക് നീട്ടി. 18-ന് തുറക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ചൊവ്വാഴ്ചവരെ ശബരിമല തീർഥാടനം ഒഴിവാക്കാനും ഉന്നതതലയോഗം തീരുമാനിച്ചു. മലയോരമേഖലകളിൽ വാഹനഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.