കോട്ടയം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച പ്രവചിച്ചത് വളരെ നേർത്ത തോതിലോ അതിലും അല്പം കൂടിയതോ ആയ മഴ. എന്നാൽ, പ്രവചനം തെറ്റിച്ച് ഇവിടങ്ങളിൽ കനത്തമഴ പെയ്തു.

കാഞ്ഞിരപ്പള്ളിയിലാണ് തീവ്രമഴ പെയ്തത്. കോട്ടയം, വൈക്കം എന്നിവിടങ്ങളിലും കനത്ത മഴ കിട്ടി. അവിടങ്ങൾ മഞ്ഞ മുന്നറിയിപ്പുവേണ്ട നിലയിലേക്കു മാറി. കാഞ്ഞിരപ്പള്ളി ചുവപ്പും. ഇടുക്കിയിൽ മഞ്ഞ മുന്നറിയിപ്പാണ് ഉണ്ടായിരുന്നത്. പക്ഷേ, പീരുമേട് അതിതീവ്ര മഴപെയ്തു. അവിടം ചുവപ്പ് മുന്നറിയിപ്പിലേക്ക് മാറിയപ്പോൾ ഇടുക്കിയിൽ ഓറഞ്ച് മുന്നറിയിപ്പ് സ്ഥിതിയായി.

16-ന്‌ രാവിലെ എട്ടുമുതൽ 17-ന് രാവിലെ എട്ടുവരെ രണ്ട് ജില്ലകളിൽ രേഖപ്പെടുത്തിയ മഴ

കോട്ടയം 82.4 മില്ലീമീറ്റർ

വൈക്കം 84.2

കുമരകം 49

കോഴ 66

കാഞ്ഞിരപ്പള്ളി 266

പീരുമേട് 292

തൊടുപുഴ 70.4

മൂന്നാർ 67.6

ഇടുക്കി 168.2

മൈലാടുംപാറ 81