തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിന് കരസേനയുടെ പാങ്ങോട് കേന്ദ്രത്തിൽനിന്നുള്ള സൈനികരെ കാഞ്ഞിരപ്പള്ളി മേഖലയിൽ വിന്യസിച്ചു. മേജർ എബിൻപോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നൽകുന്നത്.

സർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് വ്യോമസേനയും രക്ഷാപ്രവർത്തനത്തിനു തയ്യാറായിട്ടുണ്ട്. ആവശ്യം വന്നാൽ എം.ഐ. 17, സാരംഗ് ഹെലികോപ്റ്ററുകൾ രക്ഷാദൗത്യത്തിൽ പങ്കുചേരുമെന്ന് സേനാ വക്താവ് അറിയിച്ചു.